Join News @ Iritty Whats App Group

അമേരിക്കയില്‍ ചുഴലിക്കാറ്റ്; 26 പേര്‍ മരിച്ചു, രണ്ടിടത്ത് അടിയന്തരാവസ്ഥ


വാഷിങ്ടണ്‍; അമേരിക്കയില്‍ നാലിടത്തായി വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 26 ആയതായി റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയയിലെ മിസൗറി, അര്‍ക്കന്‍സാസ് , ടെക്‌സസ്, ഒക്ലഹാമ എന്നീ നഗരങ്ങളില്‍ പലയിടത്തും നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിസൗറി സംസ്താനത്താണ് കാറ്റ് വലിയ നാശമുണ്ടായത്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ മിസൗരിയില്‍ മാത്രം 14 പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി മിസ്‌റ്റോറി സ്‌റ്റേറ്റ് ഹൈവേ പട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.



വെള്ളിയാഴ്ച കന്‍സാസില്‍ പൊടിക്കാറ്റിനെ തുടര്‍ന്ന് 55-ലധികം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാലാവസ്ഥ അനുകൂലമാകുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളില്‍ മാറി താമസിക്കണമെന്ന് പ്രദേശവാസികള്‍ക്ക് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച മുതല്‍ യുഎസില്‍ വിവിധ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post