മട്ടന്നൂർ: മട്ടന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന 220 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. പ്രതി മട്ടന്നൂർ പയ്യപ്പറമ്പ് സ്വദേശി കെ. നിഷാദിനെ(25) മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിൽ നിന്ന് മട്ടന്നൂരിലേക്ക് 55 ചെറു ബോട്ടിലുകളിലായി എത്തിച്ച മാരക മയക്കുമരുന്നാണ് പിടികൂടിയത്. ഇന്നുകാലത്ത് മട്ടന്നൂർ- ഇരിട്ടി റോഡിലാണ് സംഭവം.
Post a Comment