കഴിഞ്ഞ 15 മാസത്തിനിടയില്‍ സ്വര്‍ണ്ണവിലയില്‍ വലിയ കുതിപ്പില്‍. ഒന്നേകാല്‍ വര്‍ഷക്കാലത്തിനിടയില്‍ സ്വര്‍ണം പവന്‍ വില 18920 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതായത് ഈ കാലയളവിനിടയില്‍ 40%ല്‍ അധികം വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.
2024 ജനുവരി 1ന് 46840 രൂപയായിരുന്നു സ്വര്‍ണം ഒരു പവന്‍ വില. എന്നാല്‍ ഇന്ന് മാര്‍ച്ച് 15ന് 65760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 1 2024 സ്വര്‍ണ്ണവില ഗ്രാമിന് 5855 രൂപയായിരുന്നു. 2025 മാര്‍ച്ച് 15ന് 8220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 2365 രൂപയുടെ വര്‍ധനയാണ് ഒരു ഗ്രാം സ്വര്‍ണ്ണ വിലയില്‍ ഈ കാലത്ത് ഉണ്ടായത്. ഇക്കാലയളവില്‍ അന്താരാഷ്ട്ര സ്വര്‍ണ്ണവില 2050 ഡോളറില്‍ നിന്നും 3002 ഡോളറിലേക്ക് കുതിക്കുകയാണ് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. 950 ഡോളറില്‍ അധിക വര്‍ധനയാണ് അന്താരാഷ്ട്ര സ്വര്‍ണ വിലയിലുണ്ടായത്. 2024 ജനുവരി 1മുതല്‍ 2025 മാര്‍ച്ച് 14 വരെ ഉള്ള കാലയളവില്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമായത് ആഭ്യന്തര വിപണിയില്‍ വലിയതോതില്‍ സ്വര്‍ണ വില വര്‍ധനവിന് കാരണമായി.
ജനുവരി ഒന്നിന് രൂപയുടെ വിനിമയ നിരക്ക് 83.22 ആയിരുന്നു എന്നാല്‍ നിലവില്‍ 86.92 ആണ് ഒരു ഡോളറിന് വിനിമയ നിരക്ക്. 3 രൂപ 70 പൈസയുടെ വ്യത്യാസമാണ് ഇക്കാലത്ത് വന്നിട്ടുള്ളത്. 87.50 നു മുകളില്‍ വരെ രൂപ എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 2024 ജനുവരി 1ന് 50,800 രൂപയ്ക്ക് വാങ്ങാമായിരുന്നു. എന്നാല്‍ ഇന്ന് 71350 രൂപ സ്വര്‍ണത്തിന് ഏകദേശം പണിക്കൂലിയടക്കം നല്‍കേണ്ടിവരും. സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് വിലവര്‍ധനവില്‍ ലാഭമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.
Post a Comment