Join News @ Iritty Whats App Group

താമരശ്ശേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി ; 13 കാരി യുവാവിനൊപ്പം ബംഗലുരുവില്‍


കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. 13 വയസ്സുള്ള പെണ്‍കുട്ടി ബാംഗ്‌ളൂരില്‍ ഉണ്ടെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. ബംഗലുരുവില്‍ യുവാവിനൊപ്പമാണ് പെണ്‍കുട്ടി ഇപ്പോഴുള്ളത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പോലീസ് ബംഗലുരുവിലേക്ക് തിരിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നാണ് കുടുംബം പറയുന്നത്.



യുവാവ് ഇവരുടെ ബന്ധുവാണ്. പോക്‌സോകേസില്‍ ഇരയാണ് പെണ്‍കുട്ടി യുവാവ് പ്രതിയും. യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. പോക്‌സോകേസിലെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ യുവാവും ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചിട്ടുണ്ട്.



പരാതി പിന്‍വലിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയെ ലക്ഷ്യം വെക്കുമെന്നും പെണ്‍കുട്ടിയുടെ അച്ഛനെ കൊല്ലുമെന്നും ഭീഷണിമുഴക്കി. പെണ്‍കുട്ടിയുടെ ജീവന് അപകടം സംഭവിക്കുമോയെന്ന് പേടിയുണ്ടെന്നും അമ്മ നേരത്തേ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post