Join News @ Iritty Whats App Group

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍



ണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷൻ കിഴക്കേ കവാടത്തിന് സമീപം റോഡരികില്‍ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍.

ചീമേനി സ്വദേശി എം. അഖില്‍(32), അഴീക്കല്‍ സ്വദേശി പി.വി. അനസ് (24) എന്നിവരെയാണ് കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്പതിനു രാവിലെ 9.05 നും 17ന് രാവിലെ ആറിനും ഇടയിലാണ് മോഷണം നടന്നത്. 

ഇടുക്കി സ്വദേശിയായ അഫസല്‍ റഹ്മാന്‍റെ കെഎല്‍ 65 എച്ച്‌ 4641 നമ്ബർ ഹോണ്ട യുണികോണ്‍ ബൈക്കാണ് മോഷണം പോയത്. കണ്ണൂർ റെയില്‍വേ സ്റ്റേഷന്‍റെ റോഡരികില്‍ ബൈക്ക് നിർത്തി അഫ്സല്‍ വീട്ടിലേക്ക് പോയി 17 ന് തിരിച്ചെത്തി നോക്കിയപ്പോഴാണ് ബൈക്ക് കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് കണ്ണൂർ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകായിരുന്നു. 

പോലീസ് കേസെടുത്ത് സിസിടിവി അടക്കമുള്ളവ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചത്. തുടർന്നാണ് പ്രതികള്‍ പിടിയിലാകുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ നിരവധി മോഷണ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group