Join News @ Iritty Whats App Group

‘ഇനി പുതിയ ജീവിതം’; ഭർത്താക്കന്മാരുടെ മദ്യപാനത്തിൽ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ രണ്ട് സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു


ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പരസ്പരം വിവാഹം കഴിച്ച് വീട്ടുവിട്ടിറങ്ങിയ സ്ത്രീകൾ. മദ്യപാനികളായ ഭർത്താക്കന്മാരുടെ പ്രവൃത്തികളിൽ സഹികെട്ടാണ് ഇരുവരും വീട് വിട്ട് ഇറങ്ങിയത്. കവിത, ബബ്ലു എന്ന ഗുഞ്ച എന്നിവരാണ് വിവാഹിതരായത്. വ്യാഴാഴ്ച വൈകുന്നേരം ദേവ്റയിലെ ചോട്ടി കാശി എന്നും അറിയപ്പെടുന്ന ശിവക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.



ക്ഷേത്ര പൂജാരി ഉമാ ശങ്കർ പാണ്ഡെയാണ് വിവാഹത്തിന് കാർമികത്വം വഹിച്ചത്. വരൻ്റെ വേഷം ധരിച്ച് എത്തിയ ഗുഞ്ച കവിതയ്ക്ക് സിന്ദൂരം ചാർത്തുകയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്തു. അതേസമയം ഇൻസ്റ്റാഗ്രാമിലൂടെയാണ് തങ്ങൾ ആദ്യം പരിചയപ്പെട്ടതെന്നും സമാനമായ സാഹചര്യങ്ങളാണ് അടുപ്പിച്ചതെന്നും ഇരുവരും പറഞ്ഞു. ഭർത്താക്കന്മാരിൽ നിന്ന് ഇരുവരും ഗാർഹിക പീഡനം നേരിട്ടുവെന്നും അവർ വെളിപ്പെടുത്തി.

അതേസമയം ഭർത്താക്കന്മാരുടെ മദ്യപാനവും മോശമായ പെരുമാറ്റവും ഞങ്ങളെ വേദനിപ്പിച്ചുവെന്നും ഇരുവരും പറഞ്ഞു. ഇതാണ് സമാധാനവും സ്‌നേഹവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ദമ്പതികളായി ഗോരഖ്പൂരിൽ ജീവിക്കാൻ തന്നെയാണ് തീരുമാനം. ഇപ്പോൾ ഒരു മുറി വാടകയ്‌ക്കെടുക്കാനും ദമ്പതികളായി തുടർജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്നും ദമ്പതികൾ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group