Join News @ Iritty Whats App Group

ജാഗ്രത! ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ തട്ടിപ്പ്; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ് നൽകി പൊലീസ്‌


ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ് നൽകി ഇടുക്കി ജില്ലാ പോലീസ് മേധാവി. സബ്സിഡികൾ വിതരണം ചെയ്യുന്നു എന്ന തരത്തിൽ വ്യാജസൈറ്റു വഴി ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.



തപാല്‍ വകുപ്പിന്‍റെ പേരിൽ തട്ടിപ്പുകാർ പുറത്തുവിട്ടിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് വ്യാപകമായി വാട്സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറയുന്നു. ഈ ലിങ്കിൽ പ്രവേശിക്കുന്നതോടുകൂടി അവര്‍ പ്രലോഭനങ്ങള്‍ നല്‍കിയോ നിങ്ങളുടെ ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ അപകടകരമായ കൂടുതല്‍ ലിങ്കുകൾ അയച്ചു നൽകും. അങ്ങനെ നിങ്ങളുടെ ഫോണിന്‍റെയും, കമ്പ്യൂട്ടറിന്‍റെയും നിയന്ത്രണം കൈക്കലാക്കുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.



ഇത്തരം തട്ടിപ്പുകാർ നിങ്ങളറിയാതെതന്നെ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇത്തരം ലിങ്കുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. അതിൽ ക്ലിക്ക് ചെയ്യുകയോ, ആർക്കും അയച്ചു കൊടുക്കുകയോ ചെയ്യരുത്. ഇന്ത്യൻ തപാൽ വകുപ്പ് ഇപ്രകാരത്തിൽ ആർക്കും സമ്മാനങ്ങൾ നൽകുന്നതല്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.



അതേസമയം ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം1930 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വേണം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group