മാനന്തവാടി: ചത്തത് രാധയെ കൊലപ്പെടുത്തിയ കടുവ തന്നെയാണണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. ജഡം കണ്ടെത്തിയത് കടുവയ്ക്ക് വേണ്ടിയുള്ള ദൗത്യസംഘത്തിന്റെ തെരച്ചിലിനിടയിലായിരുന്നു. ചത്തത് പെണ്‍കടുവയാണെന്നും കണ്ടെത്തി. കടുവയെ ബേസ് ക്യാമ്പില്‍ എത്തിച്ചു. കടുവയുടെ ശരീരത്ത് മുറിവേറ്റ പാടുകളുണ്ട്. ദൗത്യസംഘത്തെ അഭിനന്ദിച്ച് വനംമന്ത്രി രംഗത്ത് വന്നു.
38 ക്യാമറകളിലും പതിഞ്ഞ അതേ കടുവയെന്നാണ് വിലയിരുത്തല്‍. ഇന്ന് രാവിലെ കടുവയ്ക്ക് വേണ്ടി തെരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് ജഡം കണ്ടെത്തിയത്. മരണകാരണം അറിയാന്‍ പോസ്റ്റുമാര്‍ട്ടം നടത്തും. മുറിവുകള്‍ക്ക് പഴക്കമുണ്ട്. അഞ്ച് ആറ് വയസ്സ് പ്രായമുള്ള കടുവയാണ് ചത്തത്. പിലാക്കാവില്‍ മൂന്ന് റോഡ് ജംഗ്ഷനില്‍ ഒരു വീട്ടു പരിസരത്ത് നിന്നും ദൗത്യസംഘമാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 2.30 യ്ക്ക് പിലാക്കാവില്‍ കടുവയെ ദൗത്യസംഘം ലൊക്കേറ്റ് ചെയ്തിരുന്നെങ്കിലും കടുവ ഇവിടെ നിന്നും പോയിരുന്നു. പിന്നീടാണ് ജഡം കണ്ടെത്തിയത്.
ജനങ്ങളുടെ സമാധാനം ഉറപ്പാക്കുമെന്നും കടുവയ്ക്ക് വേണ്ടിയുള്ള അന്വേഷണങ്ങളില്‍ എല്ലാവരും പങ്കാളികളായെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. ദൗത്യം അവസാനിപ്പിക്കില്ലെന്നും ഓപ്പറേഷന്‍ വയനാട് രണ്ടാം സ്‌കീം ഉടന്‍ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീതിയിലായിരുന്ന പഞ്ചാരക്കൊല്ലിക്ക് ആശ്വാസമായിരിക്കുകയാണ്. കടുവയുടെ സാന്നിധ്യമുളളതിനാല്‍ മാനന്തവാടിയില്‍ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സഞ്ചാര വിലക്ക് ഉള്‍പ്പെടെ നല്‍കിയിരുന്നു. അതേസമയം പ്രദേശത്ത് ആര്‍ആര്‍ടി സംഘം തെരച്ചില്‍ തുടരും. പ്രദേശവാസികളും സന്തോഷം പ്രകടിപ്പിച്ചു. ദൗത്യസംഘത്തിന് നന്ദിയും പറഞ്ഞു.
Ads by Google
Post a Comment