Join News @ Iritty Whats App Group

ചത്തതാണെങ്കിലും കൊന്നതാണെങ്കിലും നന്ദിയെന്ന് പഞ്ചാരക്കൊല്ലി നിവാസികൾ; പ്രതികരിച്ച് രാധയുടെ കുടുംബവും


പഞ്ചാരക്കൊല്ലയിൽ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്തിൽ പ്രതികരണവുമായി രാധയുടെ കുടുംബവും നാട്ടുകാരും. കടുവ ചത്തതാണെങ്കിലും കൊന്നതാണെങ്കിലും ഈ പ്രദേശത്തിന്റെ ഭീതിയകറ്റിയ ദൗത്യസേനയ്ക്കും വനപാലകർക്കും പൊലീസിനും വിവരം പുറംലോകത്തെത്തിച്ച മാധ്യമപ്രവർത്തകർക്കും വനമന്ത്രിയടക്കമുള്ള എല്ലാവർക്കും നന്ദിയറിയിക്കുന്നു എന്ന് പഞ്ചാരക്കൊല്ലി നിവാസികൾ പറഞ്ഞു.

സന്തോഷം തോന്നിയ വാർത്തയാണ്. ഇനി ആർക്കും ഇതുപോലെയൊരു അവസ്ഥ ഉണ്ടാകില്ലല്ലോ. വേറെയാർക്കും ഇത് സംഭവിക്കാതിരിക്കട്ടെ എന്നും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. ദൗത്യം വിജയം കാണുന്നതുവരെ പ്രയത്നിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മാധ്യമങ്ങളാണ് വിഷയത്തിന്റെ ഗൗരവം പുറത്തുകൊണ്ടുവന്നതെന്നും നാട്ടുകാർ പറഞ്ഞു.

ഇന്നലെ വനമന്ത്രി എകെ ശശീന്ദ്രൻ രാധയുടെ വീട് സന്ദർശിച്ചിരുന്നു. വനമന്ത്രിയുടെ സന്ദർശന സമയത്ത് വലിയ പ്രതിഷേധമായിരുന്നു പ്രദേശത്ത് ഉയർന്നത്. ഇതിനിടെ മറ്റ് സ്ഥലങ്ങളിലും കടുവയുടെ സാന്നിധ്യമുണ്ടെന്ന് ആശങ്ക നിലനിൽക്കുന്നതിനാൽ ദൗത്യം തുടരുമെന്ന് വനമന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group