Join News @ Iritty Whats App Group

പിസ്തയുടെ തോട് തൊണ്ടയിൽ കുടുങ്ങി; രണ്ടു വയസുകാരന് ദാരുണാന്ത്യം


കാസര്‍ഗോഡ് : പിസ്തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടു വയസുകാരന് ദാരുണാന്ത്യം. കുമ്പള ഭാസ്കര നഗറിൽ താമസിച്ചുവരുന്ന അൻവർ-മഹറൂഫ ദമ്പതികളുടെ മകൻ അനസാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിൽ വെച്ച് കുട്ടി പിസ്തയുടെ തോട് കഴിച്ചത്.

തൊണ്ടയിൽ തോട് കുടുങ്ങിയതോടെ വീട്ടുകാർ വായിൽ നിന്നും അതിന്‍റെ ഒരു കഷ്ണം പുറത്തെടുത്തു. ശേഷം കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ കൊണ്ടുപോയി. വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനാവാത്തതോടെ ഡോക്ടർ ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചു.

എന്നാൽ രാത്രിയോടെ കുട്ടിക്ക് ശ്വാസംമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ച മുമ്പാണ് പ്രവാസിയായ അൻവർ തരികെ ഗൾഫിലേക്ക് പോയത്. ആയിഷുവാണ് സഹോദരി.

Post a Comment

Previous Post Next Post
Join Our Whats App Group