Join News @ Iritty Whats App Group

ഡയറക്ട് സെല്ലിങ്ങിന്റെ മറവില്‍ മണിചെയിന്‍, കര്‍ശന നടപടി, പരാതി നല്‍കാം



കൊച്ചി: ഡയറക്ട് സെല്ലിങ്ങിന്റെ മറവില്‍ മണിചെയിന്‍, പിരമിഡ് സ്‌കീം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍. ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനും പ്രത്യേക നിരീക്ഷണ സംവിധാനത്തിന് രൂപം കൊടുത്ത ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മന്ത്രി പറഞ്ഞു. ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലുവയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഉപഭോക്തൃ തര്‍ക്ക പരിഹാരത്തിനായി ആരംഭിച്ച മീഡിയേഷന്‍ സെല്ലുകള്‍ മുഖേന ഇതിനകം 854 കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. സ്‌കൂള്‍, കോളജ് തലങ്ങളില്‍ നിലവില്‍ 305 കണ്‍സ്യൂമര്‍ ക്ലബ്ബുകളാണുള്ളത്. ഇവയുടെ എണ്ണം ആയിരമാക്കുകയാണ് ലക്ഷ്യം.

Post a Comment

Previous Post Next Post
Join Our Whats App Group