Join News @ Iritty Whats App Group

ചേതനയറ്റ് നേദ്യ സ്കൂള്‍ അങ്കണത്തിലെത്തി; സങ്കടക്കടലായി കുറുമാത്തൂര്‍



ളിപ്പറമ്ബ് : ശ്രീകണ്ഠപുരം വളക്കൈയ്യില്‍ സ്‌കൂള്‍ ബസപകടത്തില്‍ മരിച്ച നേദ്യ രാജേഷിന്റെ മൃതദേഹം പൊതുദർശനത്തിനെത്തിച്ചപ്പോള്‍ കുറുമാത്തൂർ ചിൻമയ സ്‌കൂള്‍ അങ്കണം അക്ഷരാർത്ഥത്തില്‍ സങ്കടക്കടലായി.

ഓടിച്ചാടി നടന്ന സ്‌കൂള്‍ മുറ്റത്ത് നേദ്യയുടെ ചേതനയറ്റ ശരീരം കണ്ടുനില്‍ക്കാനാകാതെ ഒരു നാട് ഒന്നാകെ വിതുമ്ബുകയായിരുന്നു

രാവിലെ മുതല്‍ തന്നെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകള്‍ നേദ്യയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയിരുന്നു. ഉച്ചക്ക് പന്ത്രണ്ടുമണിയോടെ സ്കൂള്‍ അങ്കണത്തിലെത്തിച്ച മൃതദേഹം ഹാളിലാണ് പൊതുദർശനത്തിന് വെച്ചത്.

അഡ്വ.പി.സന്തോഷ്‌കുമാർ എം.പി, പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന എന്നിവരടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളുമെല്ലാം പതിനൊന്നുകാരിയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. വീട്ടില്‍ പൊതുദർശനത്തിന് വച്ചപ്പോഴും നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലിയർപ്പിക്കാനുണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group