Join News @ Iritty Whats App Group

ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും; ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സ തുടരും


കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ 28ന് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമാ തോമസിന് ഗുരുതര പരിക്ക് പറ്റിയത്.

പരിക്കേറ്റ് പതിനൊന്ന് ദിവസമാണ് ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആരോഗ്യാവസ്ഥയെ സംബന്ധിച്ച് മെല്ലെ മെല്ല ജീവിതത്തിലേക്ക് എം.എല്‍.എ തിരിച്ചുവരുകയാണെന്ന് സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്നവര്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group