Join News @ Iritty Whats App Group

കെപിസിസി അദ്ധ്യക്ഷ പദവി തനിക്ക് അലങ്കാരമല്ല ; അധ്യക്ഷ പദവിയില്‍ കടിച്ചുതൂങ്ങില്ലെന്നും കെ.സുധാകരന്‍



കണ്ണൂര്‍: കെപിസിസി അദ്ധ്യക്ഷ പദവി തനിക്ക് അലങ്കാരമല്ല കെപിസിസി അധ്യക്ഷ പദവിയില്‍ കടിച്ചുതൂങ്ങാനില്ലെന്നും എഐസിസിയ്ക്ക് ആരെ വേണമെങ്കിലും അദ്ധ്യക്ഷനാക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയില്‍ നേതൃമാറ്റ ചര്‍ച്ചയില്ലെന്നും മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ ആഗ്രഹമില്ലെന്നും യുക്തിസഹമായ തീരുമാനം എഐസിസിക്ക് എടുക്കാമെന്നും സുധാകരന്‍ പറഞ്ഞു.

എഐസിസിക്ക് ആരേയും കെപിസിസി അധ്യക്ഷനാക്കാമെന്നും കെ സുധാകരന്‍ പ്രതികരിച്ചു. തനിക്ക് ജനമനസ്സുകളില്‍ സ്ഥാനമുണ്ട്. നിയമസഭാതെരഞ്ഞെടുപ്പുകളില്‍ പോലും മത്സരിക്കാന്‍ ആഗ്രഹമില്ല. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒരുമിച്ചു മാറണമെന്നില്ലെന്നും പറഞ്ഞു. ദീപ ദാസ് മുന്‍ഷി ഒറ്റക്ക് ഒറ്റക്ക് നേതാക്കന്മാരെ കാണുന്നത് നേതാക്കള്‍ക്കിടയില്‍ ഐക്യം ഇല്ലാത്തതുകൊണ്ടല്ല. അവര്‍ക്ക് വിശ്വാസമില്ലാത്തത് കൊണ്ടാണെന്നും പ്രതികരിച്ചു.

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയില്‍ ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വന്നാല്‍ അന്വേഷണവുമായി സഹകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. മൊഴിയെടുക്കാന്‍ വിളിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും നാളെ എന്‍എം വിജയന്റെ വീട് സന്ദര്‍ശിക്കുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്‍എം വിജയന്‍ സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് സുധാകരനെ ചോദ്യം ചെയ്യുന്നത്. ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥന്റെ വസതിയില്‍ ഇന്നലെ അന്വേഷണസംഘം തെരച്ചില്‍ നടത്തിയിരുന്നു. അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group