കട്ടപ്പന: പുല്ലുപാറയില്‍ ബസ് മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ കുടി മരണമടഞ്ഞു. ചികിത്സയിലിരുന്ന മാവേലിക്കര സ്വദേശി ബിന്ദു നാരായണന്‍ ആണ്് മരണമടഞ്ഞത്. ഇതോടെ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പരിക്കേറ്റ 23 പേര്‍ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്യിലാണ്. അപകടത്തില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശവും നല്‍കിയിരിക്കുകയാണ്.
പുല്ലുപാറയ്ക്ക് സമീപം വിനോദയാത്രാ സംഘം സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. നേരത്തേ മാവേലിക്കര സ്വദേശികളായ അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത് എന്നിവര്‍ മരണമടഞ്ഞിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹങ്ങള്‍ മുണ്ടക്കയം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്. ബസ് മുപ്പതടിയോളം താഴ്ച്ചയില്‍ മരത്തില്‍് തട്ടിനില്‍ക്കുകയായിരുന്നു. ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിന് ഇടയ്ക്കായിരുന്നു മൂന്നു പേര്‍ അപകടത്തില്‍ മരിച്ചതായി അറിഞ്ഞത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
തഞ്ചാവൂരില്‍ നിന്നും മടങ്ങിവരവെ കൊടുവളവ് നിറഞ്ഞ പ്രദേശത്ത് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണോ അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നു. സംഭവത്തില്‍ ഒരാളുടെ കൂടി നില ഗുരുതരമാണ്.
Post a Comment