Join News @ Iritty Whats App Group

പണം ഇല്ലെന്ന കാരണത്താല്‍ ഒരു വിദ്യാര്‍ഥിയെയും പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുത്; അധ്യാപകരുടെ യാത്രാ ചെലവ് കുട്ടികളില്‍ നിന്നും ഈടാക്കരുത്; ഉത്തരവ് പുറത്തിറക്കി


സ്‌കൂളുകളില്‍ നിന്നുള്ള പഠനയാത്രകള്‍ക്ക് എല്ലാ കുട്ടികള്‍ക്കും വരത്തക്ക രീതിയില്‍ വേണം തുക നിശ്ചയിക്കാനെന്ന് സര്‍ക്കുലറിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പണം ഇല്ല എന്ന കാരണത്താല്‍ ഒരു വിദ്യാര്‍ഥിയെപ്പോലും യാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുത്.

ഇത്തരത്തില്‍ സൗജന്യമായി ഏതെങ്കിലും കുട്ടിയെ പഠനയാത്രയില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ വിവരം മറ്റു കുട്ടികള്‍ അറിയാതിരിക്കാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

പഠനയാത്രയോടൊപ്പം കൂടെ പോകുന്ന അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാ ചെലവ് കുട്ടികളില്‍ നിന്നും ഈടാക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ അടക്കമുള്ള എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group