കോഴിക്കോട് രണ്ട് വയസുകാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കോഴിക്കോട് വടകര വക്കീല്‍പാലത്തിന് സമീപമാണ് സംഭവം നടന്നത്. കുറുക്കോത്ത് കെസി ഹൗസില്‍ ഹവ്വ ഫാത്തിമയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ഇതേ തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീട്ടില്‍ നിന്ന് അന്‍പത് മീറ്റര്‍ അകലെയായാണ് മൃതദേഹം കണ്ടത്. തൊട്ടടുത്ത ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാര്‍ കുഞ്ഞിനെ കാണാനില്ലാത്തതായി മനസിലാക്കിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
Post a Comment