ആറളം ഫാമില്‍ ചെത്തുന്ന കള്ള് മൊത്തമായി ഏറ്റെടുക്കാന്‍ ബോബി ചെമ്മണ്ണൂര്‍. വയനാട്ടിലെ മേപ്പാടിയിലുള്ള സ്വന്തം ഷാപ്പിലേക്ക് കള്ളെത്തിക്കാനാണ് ബോബിയുടെ പുതിയ നീക്കം. ഇരിട്ടി റെയ്ഞ്ച് കള്ളുചെത്ത് തൊഴിലാളി സഹകരണസംഘം അദേഹം ധാരണാപത്രം ഒപ്പുവെച്ചു. പ്രതിദിനം 300 മുതല്‍ 500 ലിറ്റര്‍ കള്ള് വരെ ഫാമില്‍നിന്ന് ഏറ്റെടുക്കാമെന്നാണ് ബോബിയുമായി ഒപ്പിട്ട ധാരണ പത്രത്തില്‍ പറയുന്നത്. കഴിഞ്ഞ ദിവസം വയനാട്, കണ്ണൂര്‍ ജില്ലകളിലെ എക്‌സൈസ് വിഭാഗങ്ങള്‍ സംയുക്ത പരിശോധന നടത്തി അനുമതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ആറളം ഫാമിലെ തെങ്ങുകള്ളില്‍ നിന്നുള്ള കള്ളാണ് ഇരിട്ടി, പേരാവൂര്‍, മട്ടന്നൂര്‍ റെയിഞ്ചുകളിലെ ഷാപ്പുകളില്‍ എത്തുന്നത്. തെങ്ങൊന്നിന് ആറുമാസത്തേക്ക് 455 രൂപ നിരക്കില്‍ 550 തെങ്ങുകള്‍ ചെത്താനാണ് ചെത്തുതൊഴിലാളി സഹകരണ സംഘവുമായി ഫാം മാനേജ്മെന്റ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ 150 തെങ്ങുകളാണ് ബോബി ചെമ്മണ്ണൂരിന് ചെത്തുതൊഴിലാളി സഹകരണ സംഘം കൈമാറിയത്.
മലബാറിലെ ഷാപ്പുകള്‍ വഴിയുള്ള കള്ളുവില്‍പ്പന കുറഞ്ഞതോടെ കള്ളിന്റെ നല്ലൊരുഭാഗം നശിപ്പിക്കുകയാണ് പതിവ്. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലകൂടി ഉള്‍പ്പെട്ട പ്രദേശമായതിനാല്‍ ഫാമില്‍നിന്ന് ഉത്പാദിപ്പിക്കുന്ന കള്ള് ഷാപ്പുകളിലല്ലാതെ മറ്റെവിടെയും വില്‍ക്കരുതെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ട്. ബോബി ചെമ്മണ്ണൂര്‍ കള്ള് ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നതോടെ ആ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരാഹാരമാകുകയാണ്.
Post a Comment