മുംബൈ : ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സംശയാസ്പദമായി കണ്ടെത്തിയ മൂന്ന് പേരെ മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. മോഷണശ്രമമെന്ന വ്യാജേനെ നടത്തിയ ആക്രമണമായിരുന്നോ എന്ന പരിശോധനയിലാണ് പോലീസ്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവില്‍ നിന്നും കുത്തേറ്റത്. നിലവില്‍ നടന്‍ മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സെയ്ഫ് ഉറങ്ങിക്കിടക്കുമ്പോള്‍ മോഷ്ടാവ് അതിക്രമിച്ചുകയറിയതായാണ് മുംബൈ പൊലീസ് ഭാഷ്യം. ഒരാള്‍ മാത്രമാണ് അക്രമം നടത്തിയത്. നടന് ആറ് തവണ കുത്തേറ്റെന്നാണ് വിവരം. രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതാണ്.
പ്രതി ഉടന്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഘര്‍ഷത്തിനിടെ, വീട്ടിലെ പരിചാരകന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ കരീനകപൂറും കുട്ടികളും വീട്ടിലിരുണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം താരം നല്ല ഉറക്കത്തിലായിരിക്കുമ്പോഴാണ് അജ്ഞാത അക്രമി വീട്ടിനുള്ളില്‍ നുഴഞ്ഞുകയറിയതെന്നാണ് മുംബൈ മാധ്യമങ്ങള്‍ പ്രാഥമികമായി പുറത്തുവിട്ടിട്ടുള്ള വിവരം.
മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ താരത്തെ പ്രവേശിപ്പിച്ചതായും അവിടെ അദ്ദേഹം ചികിത്സയിലാണെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൊള്ളക്കാരനുമായുള്ള ഏറ്റുമുട്ടലിലാണോ കുത്തേറ്റതെന്നോ അതോ പരിക്കേറ്റതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തിവരികയാണെന്നും പറയുന്നു.
പുലര്‍ച്ചെ 3-30 നാണ് സെയ്ഫ് അലി ഖാനെ ലീലാവതിയിലേക്ക് കൊണ്ടുവന്നതെന്നും ആറ് പരിക്കുകളുള്ള അദ്ദേഹത്തിന്റെ രണ്ടു പരിക്കുകള്‍ ആഴത്തിലുള്ളതാണെന്നും ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണെന്നും ആശുപത്രി വൃത്തങ്ങളുടെ വെളിപ്പെടുത്തലും ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ടിട്ടുണ്ട്്. ന്യൂറോ സര്‍ജ്ജന്മാരുടെ വിദഗ്ദ്ധസംഘമാണ് അദ്ദേഹത്തിന്റെ പരിചരണത്തിനായുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാത്രമേ നാശനഷ്ടത്തിന്റെ തോത് കൃത്യമായി പറയാന്‍ കഴിയുകയുള്ള എന്നാണ് ലീലാവതി ആശുപത്രി അധികൃതരും പറയുന്നത്.
Post a Comment