Join News @ Iritty Whats App Group

നഗ്നതാപ്രദർശനവും അസഭ്യം പറച്ചിലും; വിനായകൻ വീണ്ടും വിവാദ കുരുക്കിൽ


നഗ്നതാപ്രദർശനവും അസഭ്യം പറച്ചിലും നടത്തി വീണ്ടും വിവാദ കുരുക്കിലായിരിക്കുകയാണ് നടൻ വിനായകൻ. വിനായകന്റെ വീഡിയോ അടക്കം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം വിനായകനെ തേടിയെത്തിയിട്ടുണ്ടെങ്കിലും ഇക്കഴിഞ്ഞ കുറെ നാളുകളായി പലപ്പോഴായി വിനായകൻ വിവാദങ്ങളിൽ ചെന്നുപെട്ടിട്ടുണ്ട്.

വിനായകൻ നഗ്നതാപ്രദർശനം നടത്തിയെന്നാണ് പുതിയ വിവാദം. തന്റെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ വന്ന് വസ്ത്രം അഴിച്ച് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നടനെതിരെ ഉയരുന്ന ആരോപണം. സോഷ്യൽ മീഡിയയിൽ നടന്റെ നഗ്നതാ പ്രദർശനത്തിൻ്റെ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ വിനായകനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പ്രചരിക്കുന്ന ചിത്രങ്ങളുടെ സ്ക്രീൻഷോട്ട് വിനായകനും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. താരത്തിൻ്റെ ഫ്ളാറ്റിൽ വച്ചു തന്നെയാണ് സംഭവമെന്നാണ് കരുതപ്പെടുന്നത്. അയൽവാസികളുമായുള്ള പ്രശ്‌നത്തെ തുടർന്നാണ് താരം അസഭ്യം പറയുകയും ഉടുതുണി അഴിച്ച് നഗ്നതാപ്രദർശനം നടത്തിയതെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രചരിക്കുന്ന സംഭവങ്ങളുടെ വസ്തുത എന്തെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല. ചിത്രങ്ങളും വീഡിയോയും പ്രചരിച്ചതോടെ താരത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group