Join News @ Iritty Whats App Group

റോഡരികിൽ നിർത്തിയിട്ട കാറിൽ അനക്കമില്ലാതെ രണ്ടുപേർ, ഒരാൾ മരിച്ച നിലയിൽ, സഹയാത്രികൻ ​ഗുരുതരാവസ്ഥയിൽ


ആലപ്പുഴ: ചേര്‍ത്തല തൈക്കാട്ടുശ്ശേരിയില്‍ റോഡരികിൽ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെ ഉണ്ടായിരുന്നയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 14-ാം വാര്‍ഡ് കേളംപറമ്പുപുറമടയില്‍ ജോസി ആന്റണി (മാത്തച്ചന്‍ - 45) എന്ന ആളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്നും ഏറെനേരം കഴിഞ്ഞിട്ടും ആരും പുറത്ത് വരാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി മെക്കാനിക്കിനെ വരുത്തിയാണ് കാറിന്റെ ഡോര്‍ തുറന്നത്. കാറിലുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ മരിച്ച നിലയിലായിരുന്നു. കൂടെ ഉണ്ടായിരുന്ന തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 14-ാം വാര്‍ഡ് പുന്നമ്പൂഴി മനോജിനെ (55) തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോസി ആന്റണിയുടെ മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൂച്ചാക്കല്‍ പോലീസ് അറിയിച്ചു. ജോസിയുടെ ഭാര്യ: റെജീന. മക്കള്‍: എയ്ഞ്ചല്‍, ആഗ്നസ്, അന്ന.

Post a Comment

Previous Post Next Post
Join Our Whats App Group