കഴുത്തിലും മുഖത്തും അടിയേറ്റ പാട്,
നെഞ്ചെല്ല് തകർന്നു; മാലൂരിൽ
നിർമ്മലയെ കൊന്നത് മകൻ:
പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മട്ടന്നൂർ : മാലൂരിൽ അമ്മയും മകനും മരിച്ച
സംഭവത്തിൽ അമ്മയുടേത്
കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അറുപത്തെട്ടുകാരിയായ നിർമ്മലയെ മകൻ
സുമേഷ് മദ്യലഹരിയിൽ
കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതെന്ന്
പൊലീസ്. നിർമ്മലയുടെ തലയ്ക്കേറ്റ
ക്ഷതമാണ് മരണകാരണം. കഴുത്തിലും
മുഖത്തും അടിയേറ്റതിന്റെ പാടുകളും
നെഞ്ചെല്ല് തകർന്നതായും പോസ്റ്റ്മോർട്ടം
റിപ്പോർട്ടിലുണ്ട്.
Post a Comment