Join News @ Iritty Whats App Group

ഹിന്ദു ഐക്യവേദിയിലും ഒരുവിഭാഗത്തിന് എതിര്‍പ്പ് ; ഗോപന്‍സ്വാമിയുടെ കല്ലറ പോലീസ് പൊളിക്കും ; സാവകാശം നീങ്ങാന്‍ നിയമോപദേശം


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ 'സമാധി' കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നിലപാടില്‍ ഉറച്ച് പോലീസ്. എന്നാല്‍ കുറച്ചുസമയം കൂടി കാത്തിരിക്കും. പോലീസ് നീക്കത്തെ നിയമപരമായി നേരിടുമെന്നു കുടുംബം അറിയിച്ചിട്ടുണ്ട്. കല്ലറ പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ് ലഭിച്ച കുടുംബം ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. കുടുംബത്തിനു നോട്ടീസ് നല്‍കി രണ്ടുദിവസത്തിനുള്ളില്‍ കല്ലറ പൊളിക്കാനാണ് പോലീസ് നീക്കം. സാവകാശം നീങ്ങാനാണ് പോലീസിനു ലഭിച്ച നിയമോപദേശം.

ഇതിനിടെ ഇൗ വിഷയത്തില്‍ ഹിന്ദു ഐക്യവേദിക്കുള്ളില്‍ രണ്ടഭിപ്രായമുണ്ട്. സമാധിയില്‍ ലയിക്കുന്നത് മാത്രമാണ് ആളുകള്‍ കാണാന്‍ പാടില്ലാത്തത്. ജീവന്‍ പോയിക്കഴിഞ്ഞാല്‍ ആ ദേഹത്തെ എല്ലാവരുടേയും സാന്നിധ്യത്തില്‍ ആയിരിക്കും പൂജകള്‍ക്കു ശേഷം സംസ്‌കരിക്കുക. എന്നാല്‍ ഇവിടെ ഗോപന്‍ സ്വാമിക്ക്് എന്താണ് സംഭവിച്ചതെന്നു ആര്‍ക്കും അറിയില്ല. മൃതശരീരം ആരും കണ്ടിട്ടില്ല. മക്കളും കുടുംബവും പറഞ്ഞ അറിവുവച്ച് പോലീസ് നടപടികളെ എതിര്‍ക്കുന്നത് ശരിയല്ലെന്ന നിഗമനത്തിലാണ് ഹിന്ദു ഐക്യവേദി. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വം ഓണ്‍ലൈന്‍ യോഗവും ചേര്‍ന്നു. അതിലും പല അഭിപ്രായങ്ങളുണ്ടായി. ഇൗ സാഹചര്യത്തില്‍ നിയമപ്രശ്‌നങ്ങള്‍ ഗോപന്‍ സ്വാമിയുടെ കുടുംബത്തെ ബോധ്യപ്പെടുത്തും. യാതൊരു കാരണവശാലും കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപന്‍ സ്വാമിയുടെ കുടുംബം. ഗോപന്‍ സ്വാമിയുടെ മക്കളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്.

കല്ലറ പൊളിക്കാന്‍ കലക്ടര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ബന്ധുകള്‍ക്കും കൈമാറിയിട്ടുണ്ട്. ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുമോ എന്നാണ് പോലീസ് നോക്കുന്നത്. ഹൈക്കോടതിയില്‍നിന്നു ഒരിക്കലും ബന്ധുക്കള്‍ക്ക് അനുകൂല തീരുമാനം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെ പോലീസിന് അനുകൂല തീരുമാനം ഹൈക്കോടതിയില്‍നിന്നു എത്തിയശേഷം നടപടികളിലേക്ക് കടക്കാമെന്നാണ് പോലീസ് ഉന്നത തലത്തിലെ ചിന്ത. നിലവില്‍ നെയ്യാറ്റിന്‍കര ആറാംമൂട് സ്വദേശി ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിന്‍കര പോലീസ് എടുത്തിരിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് കേസ്. കേസിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കാന്‍ വേണ്ട ജാഗ്രതയും കരുതലും പോലീസ് എടുക്കും.

അച്ഛന്‍ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഗോപന്‍ സ്വാമി അതീവ ഗുരുതാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്റെ മൊഴിയുണ്ട്. വര്‍ഗീയ പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാനുള്ള മുന്‍കരുതല്‍ ജില്ലാ ഭരണകൂടവും എടുക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group