പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യും. രണ്ടു പകലും രണ്ടു രാത്രിയും നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ രാത്രിയാണ് ചെന്താമരയെ പിടികൂടിയത്. ഇയാള്‍ മറ്റ് മൂന്ന് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായും ഭാര്യയെയും മകളെയും മരുമകനെയും ഭാര്യാസഹോദരനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ഭാര്യയെ കൊല്ലുമെന്ന് പല തവണ ഭീഷണി മുഴക്കി. ഭാര്യാസഹോദരനെയും കൊല്ലുമെന്ന് പറഞ്ഞു.
കൊടുവാള് കൊല്ലാനായി തന്നെ വാങ്ങിയതാണെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എലവഞ്ചേരിയില്‍ നിന്നുമാണ് കൊടുവാള് വാങ്ങിയതെന്നും ചെന്താമര പോലീസിനോട് പറഞ്ഞു. ഭാര്യയെ കൊന്നതിന് കാണിച്ചുതരാമെന്ന സുധാകരന്റെ ഭീഷണി പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായി. ഇന്ന് ചെന്താമരയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. വടിവാള്‍ വലിയ വടിയില്‍ കെട്ടി പറമ്പിലേക്ക് പോകുകയായിരുന്നു. പെട്ടെന്ന് സുധാകരന് സ്കൂട്ടറില്‍ ഇടിക്കാന്‍ വന്നപ്പോള്‍ തന്റെ കയ്യിലിരുന്ന വടിവാള്‍ അബദ്ധത്തില്‍ കൊണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെ പോത്തുണ്ടിക്ക് സമീപം സ്വന്തം വീടിന്റെ പരിസരത്തുനിന്നായിരുന്നു ചെന്താമരയെ പൊലീസ് പിടികൂടിയത്. ചെന്താമര ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന അയാളുടെ ചേട്ടന് രാധാകൃഷ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടിന് സമീപം പൊലീസ് തമ്പടിച്ചിരുന്നു. വീടിന് സമീപത്തെ വയലിന് സമീപമെത്തിയപ്പോള്‍ ചെന്താമരയെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ പോത്തുണ്ടി മാട്ടായിയില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.
ഇതിനിടെയാണ് പ്രതിയെ പോത്തുണ്ടിയില്‍ സ്വന്തം വീടിന് സമീപത്തുനിന്ന് പൊലീസ് പിടികൂടിയത്. സ്കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരന് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Post a Comment