മാലൂർ: മാലൂരില്‍ അമ്മയും മകനും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. നിട്ടാറമ്ബ് സ്വദേശികളായ നിർമല (68), മകൻ സുമേഷ് (38) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.
രണ്ട് ദിവസമായി വീട്ടില്‍ ആളനക്കം ഉണ്ടായിരുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഇതേതുടർന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായിരുന്നു സുമേഷ്.
സുമേഷ് തൂങ്ങിമരിച്ച നിലയിലും നിർമല കിടപ്പുമുറിയില്‍ മരിച്ച നിലയിലുമായിരുന്നു. നിർമലയെ കൊലപ്പെടുത്തിയശേഷം മകൻ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
Post a Comment