Join News @ Iritty Whats App Group

‘സംഘടനയെ ഒരുമിച്ച് കൊണ്ട് പോകണം, ‘അമ്മ’യുടെ കുടുംബ സംഗമം ഇന്ന്’; മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി എന്നിവർ നേതൃത്വം നൽകും



ഹേമ കമ്മറ്റിയിലുണ്ടായ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ പിരിച്ചുവിട്ട് രൂപീകരിച്ച മലയാള സിനിമ അഭിനേതാക്കളുടെ താത്കാലിക കമ്മറ്റിയുടെ കുടുംബസംഗമം ഇന്ന്. കൊച്ചിയിലാണ് അമ്മയുടെ കുടുംബ സംഗമം ചേരുന്നത്. ചരിത്രത്തിൽ ആദ്യമായി നടത്തുന്ന കുടുംബ സംഗമം മുതിർന്ന അംഗങ്ങളായ സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ നേതൃത്വത്തിലാണ്.

ഹേമ കമ്മറ്റി റിപ്പോർട്ടിനു പിന്നാലെ ഉടലെടുത്ത വിവാദങ്ങളിൽ പിളർപ്പിലേക്ക് അടക്കം നീങ്ങിയ സംഘടനയെ ഒരുമിച്ച് കൊണ്ട് പോകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. 2500 ൽ അധിക ആളുകൾ പങ്കെടുക്കുന്ന പരിപാടി കൊച്ചി രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രാത്രി പത്ത് മണിവരെയാണ് കുടുംബസംഗമം.

അമ്മയുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായി അമ്മ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തു ചേരുകയാണ്. പരിപാടിയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുന്നത് അമ്മയുടെ അംഗങ്ങൾക്ക് ആജീവനാന്ത ജീവൻ രക്ഷ മരുന്നുകൾ സൗജന്യമായി നൽകുന്നതിന് വേണ്ടിയാണ്. അതേസമയം ലൈംഗിക ആരോപണങ്ങളെ തുടർനന്നായിരുന്നു അമ്മയുടെ ഭരണസമിതിയെ പിരിച്ചു വിട്ടത്. തുടർന്ന് താത്കാലിക കമ്മറ്റി രൂപീകരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group