Join News @ Iritty Whats App Group

പണിമുടക്കി സർക്കാർ ജീവനക്കാർ; ഭരണാനുകൂല സർവീസ് സംഘടന ഉൾപ്പെടെ സമരരംഗത്ത്, ജനം വലയും


വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് ഇന്ന് സർ‌ക്കാർ ജീവനക്കാർ പണിമുടക്കും. പ്രതിപക്ഷ സർവീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയുടെയും സിപിഐ സംഘടന ജോയിൻറ് കൗൺസിലിന്റെയും നേതൃത്വത്തിലാണ് പണിമുടക്ക്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താത്കാലികമായി തടസപ്പെട്ടേക്കാം.

അതേസമയം സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ ഓഫിസുകളിലും ജില്ലാ തലത്തിലും സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും. സെക്രട്ടേറിയറ്റ്, വില്ലേജ്- താലൂക്ക് ഓഫിസുകൾ, കലക്ടറേറ്റുകൾ, മൃഗസംരക്ഷണ ഓഫിസുകൾ എന്നിവിടങ്ങളിലും ജീവനക്കാർ സമരം ചെയ്യുമെന്നു സംഘടനകൾ പറഞ്ഞു. ജീവനക്കാർ പണിമുടക്കുന്നതോടെ, വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാർ വലയും.

ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരുള്ള ഓഫിസുകൾക്കു പൊലീസ് സംരക്ഷണം നൽകും.

Post a Comment

Previous Post Next Post
Join Our Whats App Group