Join News @ Iritty Whats App Group

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സഹപാഠികളുടെ റാഗിംഗ്; വിവസ്ത്രനാക്കി മർദിക്കുകയും വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുയും ചെയ്തു


കോട്ടയം പാലായിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് റാഗ് ചെയ്യുകയും വിവസ്ത്രനാക്കി മർദിക്കുകയും ചെയ്തതായി പിതാവിന്റെ പരാതി. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. പാലാ സെൻറ് തോമസ് സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾ ചേർന്നാണ് വിദ്യാർത്ഥിയെ ഉപദ്രവിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. കൂട്ടുകാർ ചേർന്ന് വിദ്യാർത്ഥിയെ ബലമായി പിടിച്ച് വിവസ്ത്രനാക്കുകയും തുടർന്ന് വീഡിയോ എടുക്കുകയുമായയിരുന്നു. ഒന്നിലധികം തവണ ഇത് ആവർത്തിച്ചതായും പരാതിയിൽ സൂചിപ്പിക്കുന്നു. കുട്ടിയുടെ നഗ്‌നത കലർന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു എന്നാണ് പിതാവ് പാലാ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഇന്നലെ രാത്രിയിലാണ് പിതാവ് പരാതി നൽകിയത്. ആരോപണത്തിൽ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി.

ഇൻസ്റ്റാഗ്രാമിൽ വീഡിയോ കണ്ടപ്പോഴാണ് തങ്ങൾ ഇക്കാര്യം അറിയുന്നതെന്നും വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു.സംഭവത്തിൽ പാലാ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. സിഡബ്ല്യുസി പൊലീസിനോടും സ്കൂളിനോടും വിശദീകരണം തേടിയിട്ടുണ്ട്. സ്കൂളിൽ വെച്ച് നടന്ന അതിക്രമം അറിഞ്ഞില്ലെന്നാണ് അധ്യാപകരുടെയും മാനേജമെൻറിൻറെയും വിശദീകരണം. എന്നാൽ, കുട്ടിയുടെ പരാതി കിട്ടിയ സാഹചര്യത്തിൽ ദൃശ്യങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നു സ്കൂൾ അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group