ഏതു സാഹചര്യത്തിലാണ് ഷെറിന് മാത്രമായി ശിക്ഷയിളവ് നല്‍കുന്നതെന്നും പരിശോധിക്കും. ഷെറിന് നല്ല നടപ്പ് കിട്ടാനുള്ള യോഗ്യതയുണ്ടോയെന്നും പരിശോധിക്കും. ചില സമ്മര്‍ദങ്ങള്‍മൂലമാണ് ഈ ഫയല്‍ രാജഭവനില്‍ എത്തിയതെന്നാണു സൂചന
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ചെറിയനാട് ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്റെ ജയില്‍മോചനത്തിനു സാധ്യത കുറവ്.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്‍കാനുള്ള മന്ത്രിസഭായോഗതീരുമാനം ഗവര്‍ണര്‍ ഉടന്‍ അംഗീകരിക്കാന്‍ ഇടയില്ല. എല്ലാ നിയമവശങ്ങളും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തേടും. വിശദ നിയമോപദേശവും തേടും.
ഏതു സാഹചര്യത്തിലാണ് ഷെറിന് മാത്രമായി ശിക്ഷയിളവ് നല്‍കുന്നതെന്നും പരിശോധിക്കും. ഷെറിന് നല്ല നടപ്പ് കിട്ടാനുള്ള യോഗ്യതയുണ്ടോയെന്നും പരിശോധിക്കും. ചില സമ്മര്‍ദങ്ങള്‍മൂലമാണ് ഈ ഫയല്‍ രാജഭവനില്‍ എത്തിയതെന്നാണു സൂചന. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ എന്തു തീരുമാനിക്കുമെന്നതാണ് നിര്‍ണായകം.
ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്‌ത് അകാലവിടുതല്‍ അനുവദിക്കുന്നതിന് ഗവര്‍ണര്‍ക്ക് ഉപദേശം നല്‍കാന്‍ മാത്രമാണ് മന്ത്രിസഭായോഗം തീരുമാനം. കണ്ണൂര്‍ വിമണ്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമില്‍ ഓഗസറ്റ് എട്ടിനു കൂടിയ ഉപദേശക സമിതിയുടെ ശിപാര്‍ശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് മന്ത്രിസഭാ നടപടി. ഇതില്‍ രാജ്‌ഭവന്‍ അന്തിമ തീരുമാനം എടുക്കട്ടേയെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
ഉപദേശക സമിതിയുടെ ശിപാര്‍ശ കിട്ടിയതു കൊണ്ട് ഫയല്‍ മുന്നോട്ട് നീക്കിയെന്നാണു ലഭിക്കുന്ന സൂചന. ഈ ഫയലില്‍ തീരുമാനം എടുക്കാന്‍ രാജ്‌ഭവനില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തില്ല. നിയമവശങ്ങള്‍ നോക്കി ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കും. ഒരു ഘടക കക്ഷിയുടെ സമ്മര്‍ദമാണ് ഈ ഫയലിന് പിന്നിലെന്നാണു സൂചന. അതു പരിഗണിച്ചാണ് മന്ത്രിസഭയുടെ അനുമതി.
Post a Comment