Join News @ Iritty Whats App Group

ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെയും മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍


ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെയും മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍






ണ്ണൂർ: സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 20കാരൻ അറസ്റ്റില്‍. ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂർ സ്വദേശി അഭയ് ആണ് അറസ്റ്റിലായത്.

കണ്ണൂരിലെ പേരാവൂർ സ്റ്റേഷൻ പരിധിയിലെ ഒരു പ്രദേശത്തെ സ്ത്രീകളുടെ ചിത്രമാണീ വിരുതല്‍ മോർഫ് ചെയ്തത്. 

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റിന്റെതുള്‍പ്പെടെ ചിത്രങ്ങള്‍ മോർഫ് ചെയ്തിട്ടുണ്ട്. ഇതോടെ, രാത്രി തന്നെ നാട്ടുകാർ സംഘടിതരായി പേരാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭയ് ആണ് ഇത് ചെയ്തതെന്ന് തിരിച്ചറിഞ്ഞത്. വയനാട് പടിഞ്ഞാതെത്തറയില്‍ നിന്നാണ് അഭയെ പൊലീസ് അറസ്റ്റ് ചെയ്തതത്.

ഇയാള്‍ക്കെതിരെ നേരത്തെ രണ്ട് കേസുകള്‍ ഉണ്ടായിരുന്നു. ഒന്ന്, തീവെപ്പ് കേസും മറ്റൊന്ന് സ്ത്രീയെ കയറിപ്പിടിക്കാൻ ശ്രമിച്ച കേസുമാണുള്ളത്. ഈ കേസില്‍ നേരത്തെ വാറന്റ് ഉണ്ടായിരുന്നു. നിലവില്‍ ഈ കേസില്‍ കൂടി അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. 

ഇയാളുടെ പ്രവൃത്തിക്ക് മറ്റുള്ളവരുെട സഹായം കിട്ടിയെന്ന സംശയം പൊലീസിനുണ്ട്. ഇതെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്താൻ തന്നെയാണ് പൊലീസിനെറ തീരുമാനം.

Post a Comment

Previous Post Next Post
Join Our Whats App Group