കോഴിക്കോട്: നടി ഹണി റോസിനെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും താന്‍ നല്ല അർഥത്തില്‍ പറഞ്ഞ വാക്കുകള്‍ മറ്റുള്ളവര്‍ വളച്ചൊടിക്കുകയാണുണ്ടായതെന്നും ബോചെ പ്രതികരിച്ചു. നല്ല അർഥത്തില്‍ കുന്തിദേവി എന്നു പറഞ്ഞത് സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ള ആളുകളാണ് വളച്ചൊടിച്ചത്.
ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഹണിറോസ് എന്റെ രണ്ടു ഷോപ്പിന്റെ ഉദ്ഘാടനത്തിന് വന്നത്. അന്ന് സ്ഥാപനത്തിന്റെ പ്രമോഷനായി സ്റ്റേജില്‍ ഡാന്‍സും മോഡലിംഗും ഒക്കെ ചെയ്തു.
അന്ന് പരാതിയില്ലാതെ പോയതാണ്. പിന്നെ ഇപ്പോള്‍ ഞാന്‍ ദ്വയാർഥത്തോടെ കുന്തി ദേവിയെന്നു വിളിച്ചുവെന്നു പറഞ്ഞ് പരാതി നല്‍കിയത് എന്തിനാണെന്നറിയില്ല.
വ്യക്തിപരമായി ഹണി റോസിനോട് എനിക്ക് വൈരാഗ്യമുണ്ടാകേണ്ട കാര്യമില്ല. കുന്തിദേവി പ്രയോഗം സംബന്ധിച്ചു ഹണിറോസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു താഴെ ഒരുപാട് ആളുകള്‍ മോശം കമന്റ് ചെയ്തിട്ടുണ്ട്. അത് അവര്‍ക്ക് ഡാമേജ് ഉണ്ടാക്കിയിട്ടുണ്ട്.
കുന്തിദേവി എന്നു പറഞ്ഞത് വേറെ ആളുകള്‍ ദ്വയാർഥ പ്രയോഗം നടത്തിയിട്ടുണ്ട്. അതില്‍ ഹണിറോസിന് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ഖേദിക്കുന്നു. ഹണിറോസിന്റെ പരാതിയെ നിയമപരമായി നേരിടും- ബോചെ പറഞ്ഞു.
Post a Comment