Join News @ Iritty Whats App Group

തനിക്കെതിരായ ശിക്ഷാവിധി റദ്ധാക്കണമെന്നാവശ്യം; വിസ്മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ


സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാർ. തനിക്കെതിരായ ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും ശിക്ഷാവിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കിരൺ ഹർജി നൽകിയിരിക്കുന്നത്.

തനിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നും കിരൺകുമാർ ഹർജിയിൽ പറയുന്നു. പ്രതിയുടെ ഇടപെടൽ കൊണ്ടാണ് ജാമ്യം എന്ന് തെളിയ്ക്കാനായിട്ടില്ല. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരൺകുമാർ പറയുന്നു. അഭിഭാഷകൻ ദീപക് പ്രകാശാണ് കിരണന്റെ ഹർജി സമർപ്പിച്ചത്.

ഡിസംബർ മാസം 30നാണ് കിരണിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. പൊലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വർഷത്തെ തടവാണ് കിരണിന് വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പെബ്രേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group