Join News @ Iritty Whats App Group

നല്ലൂർ ബൈത്തുറഹ്മ വില്ലേജ് സമർപ്പണവും സി.എച്ച് സെന്റർ ശിലാസ്ഥാപനവും ശനിയാഴ്ച



ഇരിട്ടി : റിയാദ് കെ.എം.സി.സി പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയും മുസ്‌ലിം ലീഗ് നല്ലൂർ ശാഖ കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ച ബൈത്തുറഹ്മ വില്ലേജിന്റെ സമർപ്പണവും പുതുതായി നിർമ്മിക്കുന്ന സി.എച്ച് സെന്ററിന്റെ ശിലാസ്ഥാപന കർമ്മവും ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ ഇരട്ടിയിൽ ചേർന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.

 മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ കല്ലായി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ അഡ്വ.അബ്ദുൽ കരീം ചെലേരി, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം മുണ്ടേരി, മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അൻസാരി തില്ലെങ്കേരി, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ നസീർ നല്ലൂർ, മുസ്‌ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എം.എം മജീദ്, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ,ബ്ലാത്തൂർ അബൂബക്കർ ഹാജി, റിയാദ് കെ.എം.സി.സി പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ തിട്ടയിൽ, റിയാദ് കെ.എം.സി.സി പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ തിട്ടയിൽ,റിയാദ് കെ.എം.സി.സി പേരാവൂർ നിയോജക മണ്ഡലം ബൈത്തുറഹ്മ വില്ലേജ് ചെയർമാൻ ഷാനവാസ് ആറളം, നസീർ പുന്നാട്, മുനീർ മാസ്റ്റർ, മുസ്‌ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ മൊയ്ദീൻ ചാത്തോത്ത്, ജനറൽ സെക്രട്ടറി മാഹിൻ മുഴക്കുന്ന്,മുസ്ലിം ലീഗ് മട്ടന്നൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.കെ കുട്ട്യാലി, മണിയംപള്ളി അബൂട്ടി ഹാജി, കെ മുഹമ്മദ്‌ ഹാജി, എം എസ് എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.പി റംഷാദ് തുടങ്ങിയവർ പങ്കെടുക്കും. 

തുടർ ദിവസങ്ങളിൽ നടക്കുന്ന മത പ്രഭാഷണത്തിൽ ജനുവരി 19 ഞായറാഴ്ച രാത്രി 7 മണിക്ക് കടയ്ക്കൽ ഷഫീഖ് ബദരി അൽ ബാഖവി, ജനുവരി 20 ന് തിങ്കൾ രാത്രി 7 മണിക്ക് ഷമീർ ദാരിമി കൊല്ലം തുടങ്ങിയവർ സംസാരിക്കും.

 റിയാദ് കെഎം.സി.സി പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയും മുസ്‌ലിം ലീഗ് നല്ലൂർ ശാഖ കമ്മിറ്റിയും സംയുക്തമായി നിർമ്മിച്ച് നൽകുന്ന ബൈത്തുറഹ്മ വില്ലേജിലെ 5 വീടുകളുടെ താക്കോൽദാനമാണ് നടക്കുന്നത്. 
മുസ്‌ലിം ലീഗ് നല്ലൂർ ശാഖ കമ്മിറ്റി 40 ലക്ഷത്തോളം രൂപ നൽകി വാങ്ങിയ സ്ഥലത്താണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്. 
60 ലക്ഷത്തോളം രൂപ മുടക്കി റിയാദ് കെ എം സി സി പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് 5 വീടുകൾ നിർമ്മിച്ചിട്ടുള്ളത്.

 പേരാവൂർ നിയോജക മണ്ഡലത്തിലെ ഏറ്റവും നിർധനരായ 5 കുടുംബങ്ങൾക്കാണ് ഈ ഭവനങ്ങൾ കൈമാറുന്നത്. അതോടൊപ്പം നിയോജക മണ്ഡലത്തിലെ നിർധരരായ 5 കുടുംബങ്ങളുടെ ഭവന നിർമ്മാണത്തിനാവശ്യമായ സാമ്പത്തിക സഹായവും ,നിർധരരായ രോഗികൾക് ചികിത്സ സഹായവും വേദിയിൽ റിയാദ് പേരാവൂർ മണ്ഡലം കെഎംസിസി 
കൈമാറും.

20 സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന സി എച്ച് സെന്ററിന്റെ ശിലാസ്ഥാപനകർമ്മവും സ്വാദിഖലി തങ്ങൾ നിർവഹിക്കും

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി , റിയാദ് കെഎംസിസി പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് അഷ്റഫ് തിട്ടയിൽ ജനറൽ സെക്രട്ടറി സമീർ തിട്ടയിൽ ബൈത്തുറഹ്മ വില്ലേജ് ചെയർമാൻ ഷാനവാസ് ആറളം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് നസീർ നല്ലൂർ , മൊയ്തീൻ ചാത്തോത്ത് , ഹാരിസ് തിട്ടയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post
Join Our Whats App Group