Join News @ Iritty Whats App Group

സംസ്ഥാനത്തെ ഏറ്റവും വലിയ ക്രൂരത; പത്തനംതിട്ട പീഡനക്കേസില്‍ 43 പ്രതികള്‍ അറസ്റ്റില്‍




കായിക താരമായ ദളിത് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായ സംഭവം സമാനതകളില്ലാത്തതെന്ന് പൊലീസ്. പെണ്‍കുട്ടിയെ 13 വയസ് മുതല്‍ പീഡിപ്പിച്ച സംഭവത്തില്‍ ആകെ 58 പ്രതികളെന്ന് ജില്ലാ പൊലീസ് മേധാവി വിജി വിനോദ് കുമാര്‍ അറിയിച്ചു. സൂര്യനെല്ലി പീഡന കേസ് ആയിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ പ്രതികളുണ്ടായിരുന്ന പീഡനകേസ്.

42 പേരായിരുന്നു സൂര്യനെല്ലി പീഡന കേസില്‍ പ്രതികളായിരുന്നത്. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം എന്നീ പൊലീസ് സ്റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. പീഡനക്കേസില്‍ ഇതുവരെ 43 പ്രതികളാണ് ആകെ അറസ്റ്റിലായത്. കേസിലെ പ്രതികളിലൊരാള്‍ വിദേശത്താണ്.

ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്റെ തീരുമാനം. പെണ്‍കുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പൊലീസ് കണ്ടെത്തി. ശനിയാഴ്ച പിടിയിലായ റാന്നി മന്ദിരംപടി സ്വദേശി പി ദീപുവാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ നേതൃത്വം നല്‍കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ ഫോണ്‍നമ്പറും നഗ്‌ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നഗ്‌നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയവരും പ്രതികളുടെ കൂട്ടത്തിലുണ്ട്. കുട്ടിയെ പത്തനംതിട്ടയിലെ ജനറല്‍ ആശുപത്രിയില്‍ വച്ച് പോലും പീഡനത്തിനിരയാക്കിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group