Join News @ Iritty Whats App Group

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു; ഒരാളെ പുറത്തെത്തിച്ചു, 3 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

തൃശൂര്‍; ഭാരതപ്പുഴയില്‍ കുളിക്കാനായി ഇറങ്ങിയ നാലംഗം കുടുംബം ഒഴുക്കില്‍പ്പെട്ട് അപകടം. അപകടത്തില്‍പ്പെട്ട് ഭാര്യയും ഭര്‍ത്താവും ഇവരുടെ മകളും ബന്ധുവായ 12 കാരനുമാണ് അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടായത് ഇന്ന് വൈകിട്ടോടെയാണ്. അപകടത്തില്‍പ്പെട്ട സ്ത്രീയെ പുറത്തെത്തിച്ചു. മറ്റ് മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.ചെറുതുരുത്തി സ്വദേശികളായ കബീര്‍, ഭാര്യ റെയ്ഹാന, ഇവരുടെ മക്കളായ പത്തുവയസുകാരി സെറ, കബീറിന്റെ സഹോദരിയുടെ മകന്‍ 12കാരന്‍ സനു എന്ന് വിളിക്കുന്ന ഹയാന്‍ എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.

നാലുപേരും ഒഴുക്കില്‍പ്പെട്ട് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് റെഹാനയെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു കുട്ടികള്‍ക്കും കബീറിനും വേണ്ടിയുള്ള തെരച്ചില്‍ ആണ് നടക്കുന്നത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ചെറുതുരുത്തി സ്വദേശികളായ ഇവര്‍ക്ക് പരിചതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group