Join News @ Iritty Whats App Group

വാട്സാപ്പ് വഴി ഐഷ സിധികയെ പരിചയപ്പെട്ടു, ലിങ്ക് അയച്ചുകൊടുത്ത് വീട്ടമ്മയിൽ നിന്നും കവർന്നത് ഒരു കോടി 32 ലക്ഷം




തിരുവനന്തപുരം: ഓഹരി വിപണിയിലൂടെ വൻ തുക ലാഭമുണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് വീട്ടമ്മയിൽ നിന്ന് 1,32,61,055 രൂപ തട്ടിയെടുത്തതായി പരാതി. ശ്രീകാര്യം സ്വദേശിയായ യുവതിയുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. ഒരു മാസത്തിനിടെ പല അക്കൗണ്ടുകളിലേക്കാണ് ഇത്രയും തുക അയച്ചു നൽകിയതെന്ന് പരാതിയിൽ പറയുന്നു.



വാട്സാപ്പ് വഴി ഐഷ സിധിക എന്ന സ്വയം പരിചയപ്പെടുത്തിയയാളാണ് യുവതിയുമായി ബന്ധപ്പെട്ടത്. ട്രേഡിങിലൂടെ വൻ തുക ലഭിക്കുമെന്നും താൻ പറയുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് മൊബൈൽ ആപ്പിന്റേതെന്ന് പറഞ്ഞ് ഒരു ലിങ്ക് മൊബൈലിൽ അയച്ചുകൊടുത്ത ശേഷം ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. ഒരു മാസത്തിനിടെ 11 ബാങ്ക് അക്കൗണ്ടുകളുലേക്കാണ് പണം അയച്ചു നൽകിയത്. ഒടുവിൽ തട്ടിപ്പെന്ന് സംശയം തോന്നിയപ്പോഴാണ് പരാതി നൽകിയത്.

Post a Comment

Previous Post Next Post
Join Our Whats App Group