അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ധന്സുര ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഡിസംബർ 31നാണ് കാണാതായത്.
ഗുജറാത്തില്‍ 10 വയസ്സുള്ള പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 16 വയസ്സുുകാരനുമായി ഒളിച്ചോടി. പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം സമീപ ഗ്രാമത്തിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ധന്സുര ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഡിസംബർ 31നാണ് കാണാതായത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ആൺകുട്ടിയും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തതായി കണ്ടെത്തുകയായിരുന്നു. ഇവർ മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഒളിച്ചോടാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും വ്യക്തമായി.
പെൺകുട്ടിയുടെ അച്ഛന് സോഷ്യൽ മീഡിയയെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ല. അതിനാൽ, പെൺകുട്ടി അമ്മയുടെ ഫോണിൽ നിന്നാണ് ഇൻസ്റ്റാഗ്രാം ഉപയോഗിച്ചത്. മറ്റൊരു ഗ്രാമത്തിൽ താമസിക്കുന്ന ആൺകുട്ടിയുമായി പരിചയപ്പെട്ട പെൺകുട്ടി നിരന്തരമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും പോലീസ് മനസിലാക്കി. തുടർന്ന് പോലീസ് പെൺകുട്ടിയെ കണ്ടെത്തി വീട്ടുകാർക്ക് കൈമാറി.
Post a Comment