വയനാട് : മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ SDRF അക്കൗണ്ട് നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അക്കൗണ്ട് ഓഫീസര്‍ നേരിട്ടാണ് കോടതിയില്‍ ഹാജരാക്കേണ്ടത്. കൃത്യമായി വിവരം നാളെത്തന്നെ വേണമെന്നും ജനങ്ങളെ പുനരധിവസിപ്പിക്കുകയാണ് പ്രധാനം അല്ലാതെ ടെക്‌നിക്കല്‍ വാക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ പോരെന്നും ഡിവിഷന്‍ ബെഞ്ച് വിമര്‍ശനം ഉന്നയിച്ചു.
ദുരന്തം ഉണ്ടായ സമയത്ത് SDRF ന്റെ അക്കൗണ്ടില്‍ എത്ര ഉണ്ടായിരുന്നു. അതില്‍ എത്ര രൂപ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിയും, ദുരന്തം ഉണ്ടായി ഇന്നുവരെ ഇടക്കാല ഫണ്ടായി കേന്ദ്രം എത്ര ഫണ്ട് നല്‍കിയെന്നും ഇനിയെത്ര കൊടുക്കുമെന്ന് കേന്ദ്രവും വ്യക്തമാക്കണം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് സംസ്ഥാന സര്‍ക്കാരും അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
Post a Comment