കൽപ്പറ്റ : വയനാട് പുനരധിവാസത്തിന് എസ്ഡിആര്‍എഫിൽ നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്ന കൃതമായ കണക്ക് നൽകാത്തതിൽ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. എസ്ഡിആര്‍എഫിലെ നീക്കിയിരിപ്പ്, വിനിയോഗിച്ച തുക, ആവശ്യമായ തുക എന്നിവ അറിയിക്കാൻ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കേന്ദ്രത്തോട് സഹായം തേടുമ്പോള്‍ കൃത്യമായ കണക്ക് വേണം. ദുരന്ത നിവാരണ അതോറിറ്റി കണക്കുകള്‍ ശരിയല്ല. ദുരന്തത്തിൽപ്പെട്ടവരെ അപമാനിക്കുന്ന തരത്തിൽ നിലപാട് സ്വീകരിക്കരുതെന്നും കോടതി വിമര്‍ശിച്ചു. കണക്കുകള്‍ വ്യാഴാഴ്ച നൽകാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വയനാട് പുനരധിവാസം: എസ്ഡിആർഎഫിൽ നിന്ന് ചെലവഴിക്കാവുന്ന തുക കൃത്യമായി അറിയിക്കൂ; സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി
News@Iritty
0
Post a Comment