കോട്ടയം: അപകടങ്ങളുടെ തുടര്‍ക്കഥ പാഠമായി, വഴിയിലിറങ്ങി പോലീസും മോട്ടോര്‍ വാഹനവകുപ്പും. നിയമലംഘകരെ കൈയോടെ പിടികൂടി നടപടിയെടുക്കുകയാണ് ലക്ഷ്യം. ശബരിമല ഡ്യൂട്ടിയ്ക്കു നിയോഗിച്ചിരിക്കുന്നതിനാല്‍ സാധ്യമായവരെ ഉപയോഗിച്ചാണ് ഇരുവകുപ്പുകളും ഇന്നലെ മുതല്‍ പരിശോധന ആരംഭിച്ചിരിക്കുന്നത്. ഇരു വകുപ്പുകളും ചേര്‍ന്നുള്ള സംയുക്ത പരിശോധന ഗുണം ചെയ്യുമെന്നാണു കണക്കുകൂട്ടല്‍.
എല്ലാ ദിവസവും പോലീസിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും വാഹനങ്ങള്‍ 6 മുതല്‍ 8 മണിക്കൂര്‍ വരെ പാതകളില്‍ നിരീക്ഷണത്തിലുണ്ടാകും. ജനുവരി 16 വരെയാണ് പരിശോധനാ ക്യാമ്പ്. ആദ്യ ദിനം കോടിമത മുതല്‍ മണര്‍കാട് വരെയും ചങ്ങനാശേരി - കറുകച്ചാല്‍ പാതയിലുമായിരുന്നു പരിശോധന. വിവിധ കേസുകളിലായി 2.28 ലക്ഷം രൂപ പിഴയും ചുമത്തി.
അപകടസാധ്യത കൂടിയ മേഖലകളിലാണ് പ്രധാനമായും സംയുക്ത പരിശോധന. ആദ്യഘട്ടത്തില്‍ അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കല്‍, സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍, അമിത ഭാരം കയറ്റി സര്‍വീസ് നടത്തുക. എന്നിവയാണ് പരിശോധിക്കുന്നത്. കടുത്ത പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമുണ്ട്.
ജില്ലയല്‍, ദേശീയ പാതയില്‍ ഏഴും സംസ്ഥാന പാതയില്‍ 21ഉം ബ്ലാക്ക് സ്‌പോട്ടുകളുണ്ട്. ഇവിടെ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ശിക്ഷാ നടപടികളെക്കാള്‍ ബോധവത്ക്കരണവും അപകസാദ്ധ്യത കുറയ്ക്കുന്നതിനും വേണ്ട നിര്‍ദേശം നല്‍കും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കുന്നതിനൊപ്പം എത്രമണിക്കൂര്‍ ഡ്രൈവ് ചെയ്‌തെന്നും അന്വേഷിക്കും.
അമിത വേഗം സ്ഥിരമായ മേഖലയില്‍ കര്‍ശന പരിശോധനയുണ്ടാകും. സ്വകാര്യ ബസുകളുടെ മത്സരിച്ചോട്ടം നിയന്ത്രിക്കാന്‍ ബസ് സ്റ്റാന്റുകളില്‍ ഉള്‍പ്പെടെ പരിശോധയുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. മുന്‍കാല ചരിത്രം പരിശോധിച്ച് ലൈസന്‍സ് റദ്ദാക്കുന്ന നപടികളും സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
Post a Comment