ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ ചികിത്സയിലിരിക്കെ മരിച്ച ആല്‍വിന്‍ ജോര്‍ജിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന എടത്വ സ്വദേശി ആല്‍വിന്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. ആല്‍വിന്‍ ജോര്‍ജിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പുലര്‍ച്ചയോടെയാണ് മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം പത്തുമണിയോടെ ആല്‍വിന്‍ പഠിച്ചിരുന്ന മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. എടത്വയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും. തിങ്കളാഴ്ച ശവസംസ്‌കാരം നടത്താനാണ് നിലവിലെ തീരുമാനം.
എറണാകുളത്തെ ആശുപത്രിയിലാണെങ്കിലും സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിലായിരുന്നു ചികിത്സ. തലയ്ക്കും ശ്വാസകോശത്തിനും വൃക്കയ്ക്കും ക്ഷതം സംഭവിച്ച ആല്‍വിന് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ സാധിച്ചിരുന്നില്ല. കളര്‍കോട് അപകടത്തില്‍ ഇതോടെ മരണം ആറായി.
Post a Comment