Join News @ Iritty Whats App Group

ഐആർസിടിസി വെബ്സൈറ്റ് തകരാർ; ടിക്കറ്റ് ബുക്കിങ് സേവനങ്ങൾ തടസപ്പെട്ടു

ന്യൂഡൽഹി > ഇന്ത്യൻ റെയിൽവേയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ഐആർസിടിസിയുടെ സേവനങ്ങൾ തടസപ്പെട്ടു. വെബ്സൈറ്റ് പുതുക്കുന്നതിന്റെ ഭാ​ഗമായാണ് സേവനങ്ങൾ തടസപ്പെട്ടത്.

ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയവർക്കെല്ലാം പിന്നീട് ശ്രമിക്കാനുള്ള സന്ദേശമാണ് ലഭിച്ചത്. തിങ്കളാഴ്ച രാവിലെ തത്കാൽ ടിക്കറ്റെടുക്കാൻ ശ്രമിച്ചവരെയാണ് പ്രശ്നം ഏറ്റവും കൂടുതൽ ബാധിച്ചത്. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ടിക്കറ്റെടുക്കാൻ സാധിക്കാത്തതെന്നാണ് ശ്രമിച്ചവർക്ക് സന്ദേശം ലഭിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group