Join News @ Iritty Whats App Group

എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല; നേരിയ പുരോ​ഗതി


പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും സിനിമ സംവിധായകനുമായ എംടി വാസുദേവൻനായരുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നു. മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതി ഉണ്ടെന്നുമാണ് മെഡിക്കൽ സംഘം ഇന്നലെ അറിയിച്ചത്. കഴിഞ്ഞ ആറ് ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ് എംടി വാസുദേവൻ നായര്‍.



ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില മോശമായ അദ്ദേഹം നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ശ്വാസ തടസത്തെ തുടര്‍ന്നാണ് എംടിയെ ഇക്കഴിഞ്ഞ 15ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചുനാളുകളായി അലട്ടിയിരുന്നു. എംടിയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. ആരോഗ്യനിലയിൽ ഇന്നലത്തേതിൽ നിന്നും പുരോഗതി ഉണ്ടായിട്ടില്ലെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.



എംടിയുടെ ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്‌തംഭനം ഉണ്ടായെന്നുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായും വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group