Join News @ Iritty Whats App Group

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഇരിട്ടി മേലെ സ്റ്റാൻഡ് - പഴയ പാലം ബൈപാസ് റോഡ് യാഥാർത്ഥ്യമാകുന്നു


 
ഇരിട്ടി: ഇരിട്ടി നഗരസഭയാകുന്നതിനു മുൻപേ രണ്ട് പതിറ്റാണ്ടു കാലമായി പറഞ്ഞു കേൾക്കുകയും പലരും പരിശ്രമം നടത്തി വിഫലമാകുകയും ചെയ്ത ഇരിട്ടി മേലേ സ്റ്റാന്റ് - പഴയപാലം ബൈപ്പാസ് റോഡ് യാഥാർഥ്യത്തിലേക്ക് നീങ്ങുന്നു. ഇരട്ടി നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാമാകുന്ന ബൈപ്പാസ് റോഡ് നിർമ്മാണം തിങ്കളാഴ്ച മുതൽ ആരംഭിച്ചു. ഇരട്ടി മേലെസ്റ്റാന്റിൽ നിന്നും പഴയ പാലം റോഡ് വഴി പുതിയ സ്റ്റാൻഡിലേക്ക് പ്രവേശിക്കുവാനുള്ള 120 മീറ്റർ ബൈപ്പാസ് റോഡിന്റെ നിർമ്മാണ പ്രവർത്തിയാണ് ആരംഭിച്ചത്. 

 കീഴൂർ - ചാവശേരി ഗ്രാമ പഞ്ചായത്ത് ഇരിട്ടി മാറുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻമ്പ് പഞ്ചായത്തിന്റെ ആസ്തി രേഖയിൽ ഉണ്ടായിരുന്ന മൂന്നു മീറ്റർ റോഡാണ് അഞ്ചുമീറ്ററായി വികസിപ്പിക്കുന്നത് . വർഷങ്ങൾ പഴക്കമുള്ള റോഡ് കയ്യേറിയും മറ്റും സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിൽ ആയിരുന്നു. അടുത്തിടെയാണ് ഇങ്ങനെ ഒരു മൂന്ന് മീറ്റർ പാത പഞ്ചായത്തിന്റെ ആസ്തിര രേഖയിലുള്ള കാര്യം അറിയുന്നത് പോലും. ഇതിലൂടെ ബൈപ്പാസ് റോഡിനായി 20 വർഷമായി ശ്രമം തുടരുകയും സ്വകാര്യ വ്യക്തികളുമായുള്ള തർക്കവും മറ്റും കാരണം നീണ്ടുപോവുകയായിരുന്നു. റോഡിന്റെ ഭാഗം കയ്യേറി ചിലർ കെട്ടിടങ്ങളും മറ്റും നിർമ്മിച്ചിരുന്നു. സ്ഥലം വിട്ടു നൽകാൻ ഉടമകൾ മടികാണിച്ചതും കെട്ടിടങ്ങളും ബൈപ്പാസിനെ വികസിപ്പിക്കുന്നതിന് തടസ്സമായി നിന്നു . ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ .ശ്രീലത, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, വാർഡ് അംഗം വി. പി .അബ്ദുൽ റഷീദ് എന്നിവർ സ്ഥലം ഉടമകളുമായും കെട്ടിട ഉടമകളുമായും ചർച്ച നടത്തിയാണ് ഇപ്പോൾ റോഡിനുള്ള വഴി തെളിഞ്ഞിരിക്കുന്നത് . ഇപ്പോൾ 80 മീറ്റർ നീളത്തിൽ അഞ്ചുമീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡ് മൂന്നു മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യും. ഇതിനായി നഗരസഭയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഓവുചാൽ, 30 മീറ്റർ അരിക് ഭിത്തി എന്നിവയാണ് ഇതോടൊപ്പം നിർമിക്കുക. അവശേഷിക്കുന്ന 40 മീറ്റർ ഭാഗത്തിന്റെ പ്രവർത്തി സ്വകാര്യ കെട്ടിട ഉടമകളുടെ സഹായത്തോടെ അടുത്തുതന്നെ തന്നെ പൂർത്തിയാക്കാൻ ആകുമെന്ന വിശ്വാസത്തിലാണ് അധികൃതർ

 
 കൂട്ടുപുഴ, ഇരിക്കൂർ, ഉളിക്കൽ ഭാഗങ്ങളിൽ നിന്നും ഇരട്ടി പുതിയപാലം കടന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ തിരക്ക് കാരണം നഗരത്തിൽ പലപ്പോഴും ഗതാഗതം പ്രതിസന്ധിയിലാകും. ആഘോഷ വേളകളിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകിടക്കുവാൻ പോലും ഏറെ പ്രയാസമായിരുന്നു. ബൈപ്പാസ് റോഡ് യാഥാർത്ഥ്യമാകുന്നതോടെ ഈ ഭാഗങ്ങളിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്ക് വരുന്ന വാഹനങ്ങൾ പുതിയ ബൈപ്പാസ് വഴി തിരിച്ചുവിടാൻ കഴിയും. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനും ഏറെ പരിഹാരമാവും. 


ബൈപ്പാസ് റോഡ് ഒരു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത പറഞ്ഞു. പ്രതിസന്ധികൾ ഇനിയും ഏറെ തരണം ചെയ്യാനുണ്ടെങ്കിലും ബൈപ്പാസിന്റെ പ്രധാന്യം സ്ഥലം ഉടമകളേയും കെട്ടിടം ഉടമകളേയും ബോധ്യപ്പെടുത്തി നടപ്പിലാക്കും. ഇതോടെ നഗരത്തിലെ കുരക്കിന് വ്യാപാര മേഖലയ്ക്കും കാൽനടയാത്രക്കാർക്കുമെല്ലാം വലിയ ആശ്വാസമാകുമെന്നും ശ്രീലത പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group