Join News @ Iritty Whats App Group

എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ


അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെ വിവിധ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെ എഡിജിപി എംആർ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. ഐപിഎസ് സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ അം​ഗീകരിച്ചുകൊണ്ടാണ് മന്ത്രിസഭായോ​ഗത്തിന്റെ തീരുമാനം.

ഏതെങ്കിലുമൊരു ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ സ്ഥാനക്കയറ്റത്തിന് തടസമാകുന്ന രീതിയിലുള്ള ഒരു അന്വേഷണം എഡിജിപി അജിത് കുമാറിനെതിരേ നടക്കുന്നില്ല എന്ന് കഴിഞ്ഞ ദിവസം ചേർന്ന ഐപിഎസ് സ്‌ക്രീനിങ് കമ്മിറ്റി നിലപാട് സ്വീകരിച്ചിരുന്നു. ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവരടങ്ങുന്നതാണ് സ്‌ക്രീനിങ് കമ്മിറ്റി.

Post a Comment

Previous Post Next Post
Join Our Whats App Group