ന്യൂഡൽഹി: ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവർണർസ്ഥാനത്തുനിന്നു മാറ്റി. ബിഹാർ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് പുതിയ കേരള ഗവർണർ. ആരിഫ് മുഹമ്മദ് ഖാനെ ബിഹാർ ഗവർണറായി നിയമിച്ചു. രാഷ്ട്രപതിഭവനാണ് ഇക്കാര്യം അറിയിച്ചത്. കേരള സർക്കാരുമായി കൊന്പു കോർക്കുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയത്. സെപ്റ്റംബർ അഞ്ചിന് ഇദ്ദേഹം അഞ്ചു വർഷ കാലാവധി പൂർത്തിയാക്കിയിരുന്നു.
ഗോവ സ്വദേശിയാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ(70). ഹിമാചൽപ്രദേശ് ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. ആർഎസ്എസിലൂടെ ബിജെപിയിലെത്തിയ ആർലേക്കർ ഗോവയിൽ മന്ത്രിയായിരുന്നു. മനോഹർ പരീക്കർ കേന്ദ്രമന്ത്രിയായപ്പോൾ ആർലേക്കറെ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. ഗോവ നിയമസഭാ സ്പീക്കറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മുൻ കരസേനാ തലവൻ ജനറൽ വിജയ് കുമാർ സിംഗിനെ മിസോറം ഗവർണറായി നിയമിച്ചു. മിസോറം ഗവർണറായിരുന്ന ഹരിബാബു കഭംപതിയെ ഒഡീഷ ഗവർണറായി നിയമിച്ചു. ഒഡീഷ ഗവർണറായിരുന്ന രഘുബർ ദാസിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചു. മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ഭല്ലയാണു മണിപ്പുർ ഗവർണർ.
Post a Comment