കേളകം :കുണ്ടേരി ആഞ്ഞലി കയത്തിൽ കാണാതായ യുവാവിനെ കണ്ടെത്തി . കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്‌താംകുന്നേൽ പരേതനായ റോയ്-ജെസ്സി ദമ്പതികളുടെ മകൻ ജെറിൻ ജോസഫ്(27)ആണ് മുങ്ങിമരിച്ചത്. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചിട്ടും സാധിക്കാത്തതിനെ തുടർന്ന് നാട്ടുകാരെയും, കേളകം പോലീസിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും കേളകം പോലീസും നാട്ടുകാരും നടത്തിയ തെരിച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനായി മാറ്റി.
നെല്ലിക്കുന്ന് സെൻറ് സെബാസ്റ്റ്യൻ പള്ളിയിലെ സൺഡേ സ്കൂൾ അധ്യാപകനും കാക്കനാട് മാതൃക എൽ പി സ്കൂൾലെ താൽക്കാലിക അധ്യാപകനുമായിരുന്നു. നെല്ലിക്കുന്ന് ശാസ്‌താംകുന്നിൽ പരേതനായ റോയി - ജെസ്സി ദമ്പതികളുടെ മകനാണ്.സഹോദരി ജുവൽ.സംസ്കാരം നെല്ലിക്കുന്ന് സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ പിന്നീട് നടക്കും.
إرسال تعليق