Join News @ Iritty Whats App Group

രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല; മോഹൻ ഭാഗവത്

രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തം ഉണ്ടാക്കേണ്ടതില്ലെന്ന് ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്. രാമക്ഷേത്രം വികാരമായിരുന്നു. എന്നാൽ അത് രാജ്യത്തുടനീളം ഉദാഹരണമാക്കി എടുക്കേണ്ട. വ്യത്യസ്തമായ ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും ഐക്യത്തോടെ കഴിയാൻ സാധിക്കുമെന്ന മാതൃകയാണ് ഇന്ത്യ കാണിക്കേണ്ടതെന്നും മോഹൻ ഭാഗവത് പറഞ്ഞു. യുപിയിലെ ഷാഹി ജമ മസ്ജിദിലേയും രാജസ്ഥാനിലെ അജ്മീറിലെ അജ്മേർ ഷാരിഫിലേയും വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ആർഎസ്എസ് മേധാവിയുടെ പ്രതികരണം.

'മുൻകാലങ്ങളെ തെറ്റുകളിൽ നിന്നും ഇന്ത്യക്കാർ പാഠം ഉൾക്കൊള്ളണം. ലോകത്തിന് തന്നെ ഇന്ത്യയെ മാതൃകയാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. തർക്കങ്ങൾ ഇല്ലാതെ പ്രായോഗികമായി എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയണമെന്ന് കാണിച്ച് കൊടുക്കണം. രാമക്ഷേത്രം നമ്മളെ സംബന്ധിച്ച് ഒരു വികാരമാണ്. ക്ഷേത്രം പണിയണമെന്ന ആഗ്രഹം ഹിന്ദുക്കൾക്ക് ഉണ്ടായിരുന്നു. എന്നാൽ വിദ്വേഷത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല.


തീവ്രവാദം, ആക്രമണോത്സുകത, ബലപ്രയോഗം, മറ്റുള്ളവരുടെ ദൈവങ്ങളെ അപമാനിക്കൽ എന്നിവയൊന്നും നമ്മുടെ സംസ്കാരമല്ല. ഇനിടെ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, നമ്മൾ എല്ലാവരും ഒന്നാണ്. ഓരോരുത്തർക്കും അവരവരുടെ ആരാധനാരീതി പിന്തുടരാനുള്ള സാഹചര്യം രാജ്യത്ത് ഉണ്ടാകണം', ഭാഗവത് പറഞ്ഞു. അതേസമയം ഹിന്ദു ജനസംഖ്യ വർധിക്കേണ്ടതുണ്ടെന്നും ഭാഗവത് ആവർത്തിച്ചു.

'തീവ്ര വ്യക്തിവാദം ഉയർത്തുന്നവർക്ക് കുടുംബത്തിന്റെ ആവശ്യം ഇല്ല. അവർ വിവാഹം കഴിക്കാൻ തയ്യാറാകുന്നില്ല. മറ്റൊരാളുടെ അടിമയായി എന്തിന് ജീവിക്കണം എന്നാണ് അവരുടെ ചിന്ത. ജോലിയും പ്രധാനമാണ്. എന്നാൽ അത്തരമൊരു ചിന്ത മാറ്റണം. കാരണം സമൂഹവും പരിസ്ഥിതിയും ദൈവവും രാജ്യവുമെല്ലാം നമ്മുക്കുണ്ട്. തനിച്ച് ജീവിക്കണമെന്ന ചിന്തകാരണം ഇവിടുത്തെ ജനസംഖ്യ കുറയുകയാണ്.സമൂഹം നിലനിൽക്കണമെങ്കിൽ ജനസംഖ്യ വർധിക്കണം. ഹിന്ദുക്കളുടെ എണ്ണം വർധിക്കണം', അദ്ദേഹം പറഞ്ഞു.

'ലോകത്ത് വലിയ പ്രഖ്യാപനങ്ങളൊക്കെ നടക്കുന്നുണ്ട്. ലോകസമാധാനത്തെ കുറിച്ച് ഞങ്ങളേയും ഉപദേശിക്കുന്നുണ്ട്. എന്നാൽ ഇവിടെ യുദ്ധങ്ങൾ അവസാനിക്കുന്നില്ല. നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ കുറിച്ച് ആശങ്കപ്പെടണമെന്ന് ഉപദേശിക്കുമ്പോൾ ഇന്ത്യക്ക് പുറത്ത് ന്യൂനപക്ഷങ്ങൾ ഏത് സാഹചര്യത്തലൂടെയാണ് കടന്ന് പോകുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്.

ഇന്ത്യയുടെ ഇടപെടൽ ഇല്ലാതെ ലോകസമാധാനം സാധ്യമല്ലെന്ന് നിരവധി പേർ വശ്വസിക്കുന്നുണ്ട്. 3000 വർഷത്തോളം പാരമ്പര്യമുള്ള ഇന്ത്യക്ക് മാത്രമേ അത് ചെയ്യാൻ സാധിക്കൂവെന്നാണ് അവർ വിശ്വസക്കുന്നത്.അതിനാൽ ലോകത്തിന്റെ ആവശ്യം നിറവേറ്റുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്', ഭാഗവത് കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group