Join News @ Iritty Whats App Group

മാമാനം-നിലാമുറ്റം തീർഥാടന പാത ഉദ്ഘാടനം നാലിന്




ഇരിക്കൂർ മാമാനം-നിലാമുറ്റം തീർഥാടന പാതയുടെ ഉദ്ഘാടനം ജനുവരി നാലിന് രാവിലെ 10-ന് കെ സി വേണുഗോപാൽ എം പി നിർവഹിക്കും.

സജീവ് ജോസഫ് എം എൽ എയുടെ 75 ലക്ഷം രൂപ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ ഇരിക്കൂർ പാലം മുതൽ നിലാമുറ്റം പാലം വരെ 400 മീറ്റർ നീളത്തിൽ കൈവരിയോട് കൂടിയ നടപ്പാത നിർമിച്ചത്. ടൈലുകളും പാകി.

സൗന്ദര്യവത്കരണ ഭാഗമായി പാതയോരത്ത് അലങ്കാര വിളക്കുകളും ഇരിപ്പിടങ്ങളും സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്. ഇതിനായി 15 ലക്ഷം രൂപ കൂടി എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. അലങ്കാര വിളക്കുകളുടെ നിർമാണം ഉടൻ തന്നെ ആരംഭിക്കുമെന്ന് സജീവ് ജോസഫ് അറിയിച്ചു.

ഇരിക്കൂർ പാലത്തിന് സമീപം വ്യൂ പോയിന്റ് നിർമിക്കുന്നതിന് ഇരിക്കൂർ മഹല്ല് കമ്മിറ്റിയും സഹായ സഹകരണങ്ങൾ ഒരുക്കി. നിരവധി ഭക്തരാണ് ദിവസേന ക്ഷേത്രത്തിലും മഖാമിലും എത്തുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group