Join News @ Iritty Whats App Group

ചോദ്യപേപ്പര്‍ ചോര്‍ച്ച: എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും



കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. രണ്ട് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ സാമ്പത്തിക ഇടപാട് നടന്നോ എന്ന് അറിയാനാണ് പരിശോധന. ഷുഹൈബിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഫോറന്‍സിക് പരിശോധനക്ക് അയക്കും. എം എസ് സൊല്യൂഷന്‍ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ എന്നിവയും ഫോറന്‍സിക് പരിശോധനക്ക് അയക്കും. മൊബൈല്‍ ഡാറ്റ ഫോര്‍മാറ്റ് ചെയ്ത നിലയിലാണ്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ്, വിശ്വാസ വഞ്ചന ഉള്‍പ്പടെ 7 വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റ് സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും. ചോദ്യ പേപ്പര്‍ ചോര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയടക്കം സഹായം കിട്ടിയിട്ടുണ്ടോന്നെ കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group